Skip to main content

മഴയത്തും ആവേശം തോരാതെ കലാവിരുന്നുകള്‍

മഴയത്തും ആവേശം ഒട്ടും തോരാതെ ജനമനസ് കീഴടക്കി നാടന്‍ പാട്ടും സംഗീത നൃത്തവിരുന്നും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂരില്‍ ഇന്നലെ ( മെയ് 11) നടന്ന കലാസന്ധ്യയില്‍ സുരേഷ് തിരുവാലി അവതരിപ്പിച്ച നാടന്‍ പാട്ടും ഭാവന ദീക്ഷിതും സംഘത്തിന്റെ സംഗീത നൃത്തവിരുന്നുമാണ് തിമിര്‍ത്ത് പെയ്ത മഴയിലും സദസിനെ അവേശഭരിതമാക്കിയത്. മഴയക്കൊപ്പം സംഗീതവും നൃത്തവും ഒഴുകിയെത്തിയപ്പോള്‍ കാണികളിലത്‌ ആനന്ദ മഴയായി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് മഴ അവഗണിച്ച്  സംഗീത നൃത്ത വിരുന്നിന് സാക്ഷികളായത്.
 

date