Skip to main content

പ്രദര്‍ശന മെഗാമേളയില്‍ വേദിയില്‍ ഇന്ന്

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളിലും തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജ് ക്യാമ്പസിലുമായി നടക്കുന്ന ' എന്റെ കേരളം' മെഗാമേളയില്‍ ഇന്ന് (മെയ് 12) രാവിലെ 10ന് ആരോഗ്യവകുപ്പിന്റെ സെമിനാറോടെ വേദി ഉണരും. ' ഏകലോക ആരോഗ്യം' എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍ വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് 'ആന്റിബയോട്ടിക് സാക്ഷര കേരളം 2023 എന്ത്, എന്തിന് , എങ്ങനെ ' എന്ന വിഷയത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സെമിനാര്‍ സംഘടിപ്പിക്കും. സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡോ. കെ സുജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം ഡോ. ഷീല മാത്യു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാല്‍, കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഷാജി എം വര്‍ഗീസ്, മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ഷജില്‍കുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകീട്ട് നാലിന് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ' റോഡ് സുരക്ഷയും ആധുനികവത്കരണവും' എന്ന വിഷയത്തിലുള്ള സെമിനാര്‍ നടക്കും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദ് ശങ്കര്‍ സംസാരിക്കും. തുടര്‍ന്ന് രാത്രി ഏഴിന് പ്രദീപ് നിലമ്പൂരും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ അരങ്ങേറും. പ്രദര്‍ശന-വിപണന- ഭക്ഷ്യ മെഗാ മേളയില്‍ വിവിധ സ്റ്റാളുകളിലെ സേവനവും തുടരും.
 

date