കൊടുമണ്‍ റൈസിന്റെ പെരുമ എന്റെ കേരളം മേളയിലും
ഇതിനകം ബ്രാന്‍ഡായിക്കഴിഞ്ഞ കൊടുമണ്‍ റൈസിന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും ആവശ്യക്കാര്‍ ഏറെ. നെല്‍കൃഷി ലാഭമല്ല... മെച്ചമല്ല... എന്നൊക്കെ പറയുന്ന ഒരു കാലം ഇപ്പോഴും നമുക്കിടയിലുണ്ട് എന്നാല്‍ അങ്ങനെയുള്ളവരെ എല്ലാവരും കൂടി കൂടി മണി വരെ കൊടുമണ്‍ വരെ ഒന്ന് പോണം, കൊടുമണ്ണിലെ കര്‍ഷകരെ കണ്ടുപഠിക്കണം. അരിയുടെ പേരില്‍ ഒരു പഞ്ചായത്ത് അറിയപ്പെടുക എന്ന് പറഞ്ഞാല്‍ അത്ര ചില്ലറ കാര്യമൊന്നുമല്ല. വിപണനസാധ്യത മുന്നില്‍കണ്ട് മാത്രം കൃഷി ചെയ്യുന്നവരുമുണ്ട്.
എന്നാല്‍ ഇവിടുത്തെ കര്‍ഷക അങ്ങനെയല്ല; നല്ല കൃഷി ചെയ്യണമെന്ന ആഗ്രഹം ഉള്ളവരാണ് ഇവര്‍. അതായത് നല്ല ഒന്നാന്തരം തവിടോടുകൂടിയ അരി മലയാളികള്‍ക്ക് ലഭിക്കാനായി കൃഷിയിറക്കിയവര്‍. ഇന്ന് ഉണ്ടാകുന്ന പല പകുതി അസുഖങ്ങള്‍ക്കും പരിഹാരമാകുന്നു എന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ശ്രമകരമായ നീക്കം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാര്‍ഷികമേഖലയില്‍ പൊതു കൂട്ടായ്മയുടെ വിപ്ലവ ചരിത്രമാണ് കാര്‍ഷിക ഉത്പാദക സംഘങ്ങള്‍ അഥവാ എഫ്പിഒ. കര്‍ഷകര്‍ക്കു വേണ്ടി കര്‍ഷകര്‍ തന്നെ നടത്തുന്ന ഫലവത്തായ കൂട്ടായ്മയാണ് ഇവ. ചെറുകിട കര്‍ഷകര്‍ക്ക് നല്‍കുന്ന കൈത്താങ്ങ് പിന്തുണയും വിലമതിക്കുന്നതിനും അപ്പുറമാണ്.
കര്‍ഷകര്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനൊപ്പം വിപണനവും സംസ്‌കരണവും അടക്കമുള്ള സാങ്കേതിക സേവനങ്ങള്‍ കൂടി നല്‍കുവാന്‍ എഫ്പിഒ പലപ്പോഴും സജ്ജമാക്കുന്നു എന്നുള്ളത് ശ്രദ്ധിക്കാതെ പോകരുത്. കൃഷി ചെയ്യുക മാത്രമല്ല അതിന്റെ വിപണനസാധ്യത വരെയുള്ള കാര്യങ്ങളില്‍ ഇവര്‍ വിജയിച്ചുകഴിഞ്ഞു. ഏതാണ്ട് 400 ഏക്കറിലാണ് ഇപ്പോള്‍ അവര്‍ കൃഷി ചെയ്യുന്നത്. കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയും ത്രിതല പഞ്ചായത്തും കൃഷിഭവനും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവിജയം മാതൃകയാണ് കൊടുമണ്ണില്‍ ഇന്ന് നാം കാണുന്നത്.
പി.കെ അശോകനാണ് എഫ് പി ഒയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത്. കമ്പനിയില്‍ 150 ഓളം ഷെയര്‍ ഹോള്‍ഡേഴ്‌സ് ആണുള്ളത്. രുചീസ് എന്ന ബ്രാന്‍ഡില്‍ വാഴപിണ്ടി അച്ചാറും ജ്യൂസും, ചക്ക ഉല്‍പ്പന്നങ്ങള്‍, അവല്‍, അച്ചപ്പം തുടങ്ങി ബേക്കറി വിഭവങ്ങള്‍ക്കും പെരുമയും പ്രസ്തിയുമായി.
തവിടോട് കൂടിയ കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ് ഇതിനോടകം വിപണിയില്‍ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. സ്വന്തമായി ഒരു മില്ലും കൂടി വേണമെന്ന് ഇവരുടെ ആവശ്യം ന്യായമായതിനാല്‍ അതും വേഗം സാധിക്കണമെന്ന കാര്യം കര്‍ഷക കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നു.
- Log in to post comments