Skip to main content

കുമ്പള സി എച്ച് സിയില്‍ ഡങ്കിപ്പനി ദിനാചരണത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി

കുമ്പള സി എച്ച് സിയുടെ ആഭിമുഖ്യത്തില്‍ ഡങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി. സെമിനാര്‍, കൊതുക് സാന്ദ്രതാ പഠനം, ഉറവിട നശീകരണം എന്നിവ നടത്തി. പരിപാടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഒരാഴ്ച്ചക്കാലം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടികളും, വാര്‍ഡ് ശുചിത്വ സമിതികളുടെ ആഭിമുഖ്യത്തില്‍ പൊതുഇടങ്ങളിലെ ശുചീകരണം, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും.
കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ ആരിക്കാടി, മധൂര്‍, പുത്തിഗെ, ബദിയഡുക്ക, പെര്‍ള, കുമ്പഡാജെ, ബെള്ളൂര്‍ തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലും കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും, ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ച്ചകളിലും സ്‌കൂളുകളിലും, ശനി ഓഫീസുകളിലും, ഞായര്‍ വീടുകളിലും ഡ്രൈ ഡെ ആചരിക്കുന്നു. കൊതുക് വളര്‍ത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ 2022 ലെ പുതിയ പൊതുജന ഓര്‍ഡിനന്‍സ് പ്രകാരമുള്ള ഫൈന്‍ ചുമത്തി കേസെടുക്കും. വീടുകളിലും, കച്ചവടസ്ഥാപനങ്ങളിലും, ഓഫീസുകളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലായെന്ന് ഉറപ്പു വരുത്തണം. ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തില്‍ പരിശോധന ശക്തമാക്കും. ആശുപത്രി വികസന സമിതി അംഗം ലക്ഷമണ പ്രഭു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ദിവാകരറൈ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

date