Skip to main content

എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

എല്‍.ബി.എസ് കോളേജിന് 2021-22 കാലയളവില്‍ സര്‍ക്കാര്‍ അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മെയ് 17ന് ചൊവ്വാഴ്ച വൈകിട്ട് 3ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും. സി.എച്ച് കുഞ്ഞമ്പു എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍             എം പി മുഖ്യപ്രഭാഷണം നടത്തും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ബി ഷഫീഖ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നബീസ സത്താര്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണന്‍ ടി പി അമൃത, പിടിഎ സെക്രട്ടറി കെ പ്രഭാകരന്‍, എല്‍ ബി എസ് അസി. ഡയറക്ടര്‍ ബി സ്വരാജ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ജയചന്ദ്രന്‍, അക്കാദമിക് ഡീന്‍ കെ പ്രവീണ്‍ കുമാര്‍, ഡീന്‍ സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് വിനോദ് ജോര്‍ജ്ജ്, എല്‍ ഇ എ സെക്രട്ടറി ടി ബാലകൃഷ്ണന്‍, എല്‍ ബി എസ് എസ് യു സംസ്ഥാന ട്രഷറര്‍ പി വൈ ജോഷ്വ എന്നിവര്‍ സംസാരിക്കും. പ്രിന്‍സിപ്പാള്‍ ഡോ. ടി മുഹമ്മദ് ഷെക്കൂര്‍ സ്വാഗതവും പിടിഎ വൈസ്പ്രസിഡന്റ് ബി മുഹമ്മദ് കുഞ്ഞി നന്ദിയും പറയും.

date