Skip to main content
ജില്ല മണ്ണ് പരിശോധന കേന്ദ്രം എന്റെ കേരളം പ്രദര്‍ശന നഗരിയില്‍

91 സാമ്പിളുകള്‍ പരിശോധിച്ച് സഞ്ചരിക്കുന്ന ജില്ല മണ്ണ് പരിശോധന കേന്ദ്രം

കൃഷിയില്‍ കര്‍ഷകരെ സഹായിക്കാനായി സഞ്ചരിക്കുന്ന ജില്ല മണ്ണ് പരിശോധന കേന്ദ്രം എന്റെ കേരളം പ്രദര്‍ശന നഗരിയിലും സജീവം. മണ്ണിലെ നൈട്രജന്‍ ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ അളവ് കൃത്യമായി തിരിച്ചറിഞ്ഞ് കൃഷിക്ക് ആവശ്യമായ സഹായം ചെയ്യുകയാണ് ഈ ലാബ്. മണ്ണിന്റെ പി എച്ചും പരിശോധിച്ച് ഫലം നല്‍കുന്നു.

 

ഇതുവരെ 91 സാമ്പിളുകളാണ് എന്റെ കേരളം പ്രദര്‍ശന വിപണ നഗരിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ല മണ്ണ് പരിശോധന കേന്ദ്രം രണ്ടു മണിക്കൂര്‍ കൊണ്ടാണ് പരിശോധന നടത്തി ഫലം നല്‍കുന്നത്. അര കോടിയോടടുത്ത് വില വരുന്ന മൊബൈല്‍ ലാബാണിത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തിയാല്‍ മാത്രമേ അതിന്റെ ഗുണം കര്‍ഷകന് ഉണ്ടാവുകയുള്ളു. അസിസ്റ്റന്റ് കെമിസ്റ്റ് എസ്. പുഷ്പയുടെ നേതൃത്വത്തിലാണ് ഇവിടെ ലാബ് പ്രവര്‍ത്തിക്കുന്നത്.

date