Skip to main content
വര്‍ണ്ണപകിട്ട് കലോത്സവം

ആഘോഷമായി വര്‍ണപകിട്ട്

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണപകിട്ട് കലോത്സവം ആഘോഷമാക്കി കാണികള്‍. ഉച്ചയ്ക്ക് ശേഷം നടന്ന കലാവിരുന്ന് ജന മനസിലേക്ക് ആഴ്ന്നിറങ്ങി. നാടോടി നൃത്തത്തിലൂടെ പിതാവിന്റെ മദ്യപാനത്തിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടി വന്ന യുവാവിന്റെ രോദനവും പൂമാല വില്‍ക്കുന്ന പെണ്‍കുട്ടിയുടെ നൃത്തവും സദസ് ആസ്വദിച്ചു. ഇവ കൂടാതെ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും ജില്ലയിലെ വിവിധ ബിആര്‍സികളിലെയും ബഡ്‌സ് സ്‌കൂളിലെയും വിദ്യാര്‍ഥികളുടെ നൃത്തവും കാണികളുടെ കയ്യടി അക്ഷരാര്‍ത്ഥത്തില്‍ നേടിയെടുത്തു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ ചലച്ചിത്ര പിന്നണി അവാര്‍ഡ് ജേതാവായ നീലാംബരിയും പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. സര്‍ക്കാരിന്റെ മുഖമുദ്രയായ കരുതലിന്റെ ഭാഗമായാണ് ഈ കുരുന്നുകളുടെടെ മികവാര്‍ന്ന പ്രകടനത്തിന് വേദിയൊരുങ്ങിയത്.

date