Skip to main content

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ അടിയന്തര ദുരന്തനിവാരണ കമ്മിറ്റി യോഗം 

 

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര ദുരന്തനിവാരണ കമ്മിറ്റി യോഗം എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ചേർന്നു. പുഴയിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ തുടങ്ങുന്നതിനും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. 

ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കാനും മേഖലയിൽ താമസിക്കുന്ന ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശം നൽകി.  അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ പരിശോധിക്കുന്നതിനും റോഡിലേയ്ക്ക് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും തീരുമാനിച്ചു. നീരൊഴുക്ക് സുഗമമാക്കുന്നതിന് ആവശ്യമായ  തോടുകളും കാനകളും വൃത്തിയാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം ചെയ്യണമെന്ന് വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രസിഡന്റ് എസ് ബസന്ത് ലാൽ  അറിയിച്ചു. 

യോഗത്തിൽ വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമന  സുഗതൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, മെമ്പർമാരായ എം കെ ജോസ്, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എരുമപ്പെട്ടി എസ് എച്ച് ഒ കെ കെ ഭൂപേഷ് എന്നിവർ പങ്കെടുത്തു.

date