Skip to main content

കെഎസ്ആർടിസിക്ക് 700 ബസ് വാങ്ങാൻ അനുമതി:  മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. കിഫ്ബിയിൽ നിന്ന്‌നാല് ശതമാനം പലിശ നിരക്കിൽ 455 കോടിരൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആര്ടിസി സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്. പുതിയ 700 ബസുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും  ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2043/2022

date