Skip to main content

 വയോമധുരം പദ്ധതി ; വൈക്കം ബ്ലോക്കിൽ ഗ്ലൂക്കോമീറ്റർ വിതരണം നടത്തി 

കോട്ടയം:  സാമൂഹ്യനീതി വകുപ്പിന്റെ വയോ മധുരം പദ്ധതിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ   78 വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ   നൽകി.  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻറ്  അഡ്വ. കെ കെ രഞ്ജിത്ത് വിതരണോദ്ഘാടനം  നിർവഹിച്ചു. .
ബ്ലോക്ക്‌ പഞ്ചായത്ത്‌ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഷമ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമപദ്ധതികളും സംബന്ധിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
എൽഡർലൈൻ
ഫീൽഡ് റെസ്പോൺസ് ഓഫീസർ, അഭിഷേക് ആർ എസ് , ടെക്നിക്കൽ അസിസ്റ്റന്റ് സ്റ്റെഫി മരിയ ജോസ്  എന്നിവർ ക്ലാസ് നയിച്ചു.  ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി  കെ. അജിത്ത് , 
കൗൺസിലർ  ജോസഫ് എം പി  എന്നിവർ സംസാരിച്ചു.
 ബി പി എൽ കുടുംബങ്ങളിലെ പ്രമേഹ രോഗികളായ മുതിർന്ന പൗരന്മാർക്ക്  സൗജന്യമായാണ്   ഗ്ലൂക്കോ മീറ്റർ നൽകിയത് 
 

date