Skip to main content

ഉപജീവന പുരസ്‌കാര വിതരണവും ശില്പശാലയും നടന്നു കാഞ്ഞങ്ങാട് ബ്ലോക്ക്തലത്തില്‍  മികച്ച ഗ്രാമപഞ്ചായത്ത് മടിക്കൈ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ഉപജീവന പുരസ്‌കാരം വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം ആണ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്തത്. ഒപ്പം ജി.ഐ.എസ് ആക്ഷന്‍ പ്ലാന്‍ അപാകതകളും തിരുത്തലുകളും സംബന്ധിച്ച ശില്പശാലയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പുരസ്‌കാര വിതരണവും ശില്പശാലയും ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ ഉപജീവന പുരസ്‌കാരം ലഭിച്ചത് മടിക്കൈ ഗ്രാമപഞ്ചായത്തിനാണ്. രണ്ടാം സ്ഥാനം പുല്ലൂര്‍ പെരിയ പഞ്ചായത്തിന്  ലഭിച്ചു.  മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീതയും ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ചേര്‍ന്ന് പ്രഥമ ഉപജീവന പുരസ്‌കാരം ജില്ലാ  പഞ്ചായത്ത് പ്രസിഡന്റെ ബേബി ബാലകൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങി.
രണ്ടാം സ്ഥാനം നേടിയ പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ പുരസ്‌കാരം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി കെ അരവിന്ദാക്ഷന്‍, ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ നല്‍കി.
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും പ്രോജക്ട് ഡയറക്ടറുമായ കെ പ്രദീപന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ശോഭ, എം കുമാരന്‍, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുറഹിമാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് എം കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാലയില്‍ ജി.ഐ.എസ് ആക്ഷന്‍ പ്ലാനിനെക്കുറിച്ച് കെ പി ഷെരീഫ്, ടി വി അനീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത സ്വാഗതവും ജോയിന്റ് ബി. ഡി. ഒ  എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു

date