Skip to main content

കാഞ്ഞങ്ങാട് നഗരസഭ പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 122 വീടുകള്‍ പൂര്‍ത്തിയാക്കി

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 120 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നിശ്ചിത സമയത്തിനകം 122 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പറഞ്ഞു. പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഇതുവരെയായി 844 വീടുകള്‍ നിര്‍മിച്ചു. ഈ വീടുകളില്‍ കുടുംബങ്ങള്‍ താമസവും ആരംഭിച്ചു. നിലവില്‍ 60 വീട് നിര്‍മാണത്തിലാണ്.
ശാന്ത നെല്ലിക്കാടിന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത താക്കോല്‍ കൈമാറി. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ ലത, പി അഹമ്മദലി, കെ വി സരസ്വതി, കെ അനീശന്‍, കെ വി മായാകുമാരി, കൗണ്‍സിലര്‍മാരായ ടി വി സുജിത്ത് കുമാര്‍, സി രവീന്ദ്രന്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date