Skip to main content

ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം മെയ് 25ന്

ജില്ലയില്‍ ഫിഷറീസ് കാഞ്ഞങ്ങാട് മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സില്‍ ഒഴിവുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വാര്‍ഡന്‍, കെയര്‍ ടേക്കര്‍, കുക്ക് എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികക്ക് ഇംഗ്ലീഷില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത. കെയര്‍ ടേക്കര്‍ തസ്തികയ്ക്ക് ബിരുദവും ബിഎഡുമാണ് യോഗ്യത. വാര്‍ഡന്‍ തസ്തികയ്ക്ക് ബിരുദവും 40 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം. വാര്‍ഡന്‍, കെയര്‍ ടേക്കര്‍, കുക്ക് എന്നീ തസ്തികകളിലേക്ക് സ്ത്രീകളെ മാത്രമേ പരിഗണിക്കൂ. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി മെയ് 25ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9496247984.

date