അധ്യാപകരുടെ അഭിമുഖം മെയ് 24,26,27 തീയ്യതികളില്‍
താനൂര്‍ സി എച്ച് എം കെ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടപ്പ് അധ്യയന വര്‍ഷത്തേക്ക് മലയാളം, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഇലക്ട്രോണിക്സ് മെയ് 24 ചൊവ്വ, മാത്തമാറ്റിക്സ് മെയ് 26 വ്യാഴം, മലയാളം മെയ് 26 വ്യാഴം, ബിസിനസ് മാനേജ്മെന്റ് ആന്റ് കൊമേഴ്സ് മെയ് 27 വെള്ളി. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് gctanur.ac.in
- Log in to post comments