Skip to main content

അതിഥി അധ്യാപക നിയമനം

 മലപ്പുറം  സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-23  അധ്യായന വര്‍ഷത്തേക്ക് വിവിധ  വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. മെയ് 21ന് വൈകീട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും govtwomenscollege21@gmail.com  എന്ന മെയില്‍ ഐഡിയില്‍ അയക്കണം. മെയ് 23ന് രാവിലെ 10ന് മലയാളവും ഉച്ചയ്ക്ക് രണ്ടിന് അറബിക്, മെയ് 24ന് രാവിലെ 10ന് ഹിന്ദിയും ഉച്ചക്ക് രണ്ടിന് ഉറുദും  മെയ് 25ന് രാവിലെ 10ന് പൊളിറ്റക്കില്‍ സയന്‍സും ഉച്ചക്ക് രണ്ടിന് ഹിസ്റ്ററിയും 26ന് രാവിലെ 10ന് ബോട്ടണിയും ഉച്ചയ്ക്ക് രണ്ടിന് സുവോളജിയും 27ന് രാവിലെ 10ന് മാത്തമാറ്റിക്‌സും ഉച്ചക്ക് രണ്ടിന് ഫിസിക്‌സ് വിഷയത്തിലുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ എത്തണം. ഫോണ്‍: 0483 2972200.
 

date