Post Category
അതിഥി അധ്യാപക നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ: ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-2023 അധ്യയന വര്‍ഷത്തേക്ക് ഇലക്ട്രോണിക്സ്, മലയാളം, മാത്തമാറ്റിക്ക്സ്, ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിബന്ധന പ്രകാരമുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി കോളജില്‍ രാവിലെ 10നകം നേരിട്ട് എത്തണം. മെയ് 24 ന് ഇലക്ട്രോണിക്സും മെയ് 26ന് മലയാളവും മാത്തമാറ്റിക്ക്സും മെയ് 27 ന് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് കൊമേഴ്സിനുമാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് gctanur.ac.in ല്‍ സന്ദര്‍ശിക്കണം.
date
- Log in to post comments