Skip to main content

പരിശോധന സംഘടിപ്പിച്ചു

കേരള സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുജനങ്ങളില്‍ ഉപഭോക്തൃ അവകാശ  ബോധവല്‍ക്കരണം നടത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് രണ്ടുമാസം നീണ്ടുനിന്ന പരിശോധനാ പരിപാടികള്‍ സംഘടിപ്പിച്ചു. വ്യാപാരമേഖലയുമായി ബന്ധപ്പെട്ട് നടത്തിയ 'ജാഗ്രത' എന്ന പരിശോധനയില്‍ ജില്ലയില്‍ 1800 വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 125 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പെട്രോള്‍ പമ്പുകളുമായി ബന്ധപ്പെട്ട 'ക്ഷമത' എന്ന പരിശോധനയില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.  പരിശോധകള്‍ക്ക് ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസര്‍ രാജേഷ് സാം നേതൃത്വം നല്‍കി. ടി.പി. റമീസ്, പി. ഫിറോസ്, എം. കെ. മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.

date