Skip to main content

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ പുതുതായി ആരംഭിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതിയില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- II-1 എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിന് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റു വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 എന്ന വിലാസത്തിലോ dtcourtkpt@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ മെയ് 26 ന് വൈകുന്നേരം 5ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 202277.

date