നവകേരളം; തൊഴിലുറപ്പ് പദ്ധതിയുടെ പങ്ക് പ്രധാനമെന്ന് സെമിനാര്‍
ആലപ്പുഴ: നവകേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കാന്‍ തൊഴിലുറപ്പ് പദ്ധതിക്കു സാധിച്ചതായി ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് പി.പി. സംഗീത പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നവകേരള സൃഷ്ടിയും തൊഴിലുറപ്പ് പദ്ധതിയും എന്ന സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.
ഉത്പാദന മേഖലയിലും തൊഴിലുറപ്പ് പദ്ധതിയിലൂടെ മികച്ച നേട്ടം കൈവരിക്കാനായി. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും പദ്ധതി സഹായകമായെന്ന് സംഗീത കൂട്ടിച്ചേര്‍ത്തു.
തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ ഉദ്‌ഘാടനം ചെയ്തു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. ബിജിമോൻ അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതി സ്റ്റേറ്റ് മിഷൻ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ ആർ. രവിരാജ് മോഡറേറ്ററായിരുന്നു. തൊഴിലുറപ്പ് പദ്ധതി ജോയിന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജി.പി. ശ്രീജിത്ത്, രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments