Skip to main content

ഡെങ്കി ഹര്‍ത്താല്‍; ബോധവത്കരണ റാലി നടത്തി

ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്നലെ (മെയ് 18) ഡെങ്കി ഹര്‍ത്താല്‍ ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ആരംഭിച്ച റാലി കളക്ടറേറ്റില്‍ സമാപിച്ചു. സമാപന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത താരതമ്യേന കൂടുതലാണെന്നും ജനങ്ങളുടെ അശ്രദ്ധമൂലം കൊതുകു പെരുകാനും  രോഗങ്ങള്‍ പടരാനും ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യസന്ദേശം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ. ദീപ്തി, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ദിലീപ് കുമാര്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ അനില്‍ ജോണ്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായാണ് റാലി നടത്തിയത്

date