Skip to main content

ലൈഫ് മിഷന്‍ വീടുകളടെ താക്കോല്‍ദാനം നടത്തി

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മിച്ച വീടുകളടെ താക്കോല്‍ദാനം നടത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ ഓമനപ്പുഴയില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് താക്കോല്‍ ദാനം നടത്തി. 

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത, ജോയിന്‍റ് ഡറക്ടര്‍ വി. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇതുവരെ 13,787 വീടുകളാണ് നിര്‍മിച്ചത്. രണ്ടാം 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 1,734 വീടുകളും പൂര്‍ത്തിയാക്കി. ജില്ലയില്‍ മറ്റു കേന്ദ്രങ്ങളിലും തദ്ദേശ സ്ഥാപന തലത്തില്‍ താക്കോല്‍ദാനം നടത്തി

date