Skip to main content

പാചക വാതക അദാലത്ത് നടത്തി

ആലപ്പുഴ: ജില്ലയിലെ പാചകവാതക വിതരണ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്  എല്‍.പി.ജി. അദാലത്ത് നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു.  

പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് കടത്തു കൂലി അമിതമായി ഈടാക്കുന്നതായി നിരവധി പരാതികളുണ്ട്. ജില്ലയില്‍ 2014ലാണ്  വിതരണക്കൂലി അവസാനമായി നിശ്ചയിച്ച് നല്‍കിയതെന്നു ചൂണ്ടിക്കാട്ടിയ ഏജന്‍സി ഉടമകള്‍ ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ കടത്തുകൂലി അടിയന്തിരമായി വര്‍ധിപ്പിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടു. 

പാചകവാതക സിലിന്‍ഡറുകള്‍ വീടുകളിലേക്ക് എത്തിക്കുന്നവര്‍  അമിത കൂലി ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും അദാലത്തില്‍ ആവശ്യമുയര്‍ന്നു. ഇതു പരിഹരിക്കുന്നതിനായി ഡെലിവറി ബോയ്‌സിന്‍റെ യൂണിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ പാചകവാതക വിതരണ അദാലത്തു നടത്തും.

അദാലത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, ബി.പി.സി.എല്‍. സെയില്‍സ് ഓഫീസര്‍ ശ്രീകാന്ത്, മാനേജര്‍ എല്‍.പി.ജി. ഐ.ഒ.സി. എസ്.എസ്. സൂര്യ, എസ്.പി.സി. സെയില്‍സ് ഓഫീസര്‍  സനല്‍ കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍,  കമ്പനികളുടെ പ്രതിനിധികള്‍, ഉപഭോക്തൃ സംഘടന ഭാരവാഹികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

date