Skip to main content

യുവപ്രതിഭാ സംഗമം നടത്തി

ആലപ്പുഴ: ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ ആഭ്യമുഖ്യത്തില്‍ 18 - 40 പ്രായപരിധിയില്‍ സാഹിത്യ അഭിരുചിയുള്ളവര്‍ക്കായി യുവപ്രതിഭാ സംഗമം നടത്തി. 

വയലാര്‍ രാമവര്‍മ്മ സ്മാരകത്തില്‍ നടന്ന സംഗമം കവി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. തിലകരാജ് അധ്യക്ഷത വഹിച്ചു. 

പുന്നപ്ര ജ്യോതികുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് അലിയാര്‍ മാക്കിയില്‍, കവി രാജീവ് ആലുങ്കല്‍,ഡോ.എസ്. അജയകുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. 

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്‍റ് സെക്രട്ടറി അജയ് സുധീന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ എസ്.വി. ബാബു, ജില്ലാ ഓഫീസര്‍ ടോജോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

date