Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് മെയ് 25നകം അയക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുളള, വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് മെയ് 25നകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട് - 673 006 എന്ന വിലാസത്തില്‍ അയച്ചു തരണം. ഫോണ്‍ 0495 2360720.
 

date