Skip to main content

ബാലമിത്ര; കുഷ്ഠരോഗനിര്‍ണയ പരിപാടിക്ക് തുടക്കം

ആലപ്പുഴ: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന 18 വയസുവരെയുള്ള കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണയ പരിപാടിയായ ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.

പുന്നപ്ര ‍വടക്ക് പഞ്ചായത്തിലെ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ് ആധ്യക്ഷത വഹിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് വിഷയം അവതരിപ്പിച്ചു.
 
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍, പഞ്ചായത്ത് അംഗം ജയലേഖ ജയകുമാര്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. അനു വര്‍ഗീസ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ദിലീപ്,  ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ജെ. മായാ ലക്ഷ്മി, അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍റര്‍ എ.എം.ഒ. ഡോ. ജിന്‍സി, പുന്നപ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പൂര്‍ണിമ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ അരുണ്‍ ലാല്‍, അസിസ്റ്റന്‍റ് ലെപ്രസി ഓഫീസര്‍ മോഹനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

date