Skip to main content

  ഡ്രൈവർ നിയമനം

കോട്ടയം:  കുറിച്ചി ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ  ആംബുലൻസ് ഡ്രൈവറെ താത്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയും എൽ. എം. വി ലൈസൻസും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കാണ് അവസരം . പ്രായം 18 നും 50  നും മധ്യേ. യോഗ്യരായവർക്ക്  മെയ് 25 രാവിലെ  9.30 ന്  പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും പങ്കെടുക്കാവുന്നതാണ് 

വിദ്യാഭ്യാസ യോഗ്യത , വയസ്സ്, മെഡിക്കൽ ഫിറ്റ്നസ്, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പഞ്ചായത്ത് പരിധിയിൽ താമ സിക്കുന്നവർക്ക് മുൻഗണ. 

date