Skip to main content

ബാലമിത്ര ജില്ലാതല ഉദ്ഘാടനം മെയ് 23ന് 

 

 

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 23ന് രാവിലെ 10 മണിക്ക് പള്ളിക്കുന്നിലെ ടി ബി സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിക്കും. ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത അധ്യക്ഷയാവും. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. 

കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തി വൈകല്യം തടയുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ അംഗൻവാടി വർക്കർമാർക്ക് പരിശീലനം നൽകും. ഇവർ അംഗൻവാടി കുട്ടികളുടെ മാതാപിതാക്കളെ ബോധവൽക്കരിക്കും. മാതാപിതാക്കൾ പരിശോധ നടത്തി കുട്ടികളിൽ രോഗം കണ്ടെത്തിയാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ജൂൺ 15നകം അംഗൻവാടിതല ബോധവൽക്കരണം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് അധ്യാപകർക്ക് പരിശീലനം നൽകും. ഇത്തരത്തിൽ ജില്ലയെ കുഷ്ഠ രോഗ മുക്തമാക്കുകയാണ് ലക്ഷ്യം

date