Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 21-05-2022

ഫലവൃക്ഷ തൈകൾ നട്ടു

 

ചിറക്കൽ ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പേര, മാതളം, മുരിങ്ങ, വേപ്പ്, മാവ്, തുടങ്ങിയ 500 വൃക്ഷ തൈകളാണ് വച്ചു പിടിപ്പിച്ചത്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി  പഞ്ചായത്ത് നഴ്‌സറിയിൽ നിന്ന് ഉൽപാദിപ്പിച്ച ഫലവൃക്ഷ തൈകളാണ്  ഇവ. 

പഞ്ചായത്ത്  പ്രസിഡന്റ് പി ശ്രുതി, വൈസ് പി അനിൽകുമാർ , വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ   ടി കെ മോളി, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ എൻ ശശിന്ദ്രൻ , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ വത്സല എന്നിവർ നേതൃത്വം നൽകി.

 

തലശ്ശേരി സ്‌പെഷൽ സബ് ജയിലിൽ ആംബുലൻസ് വാങ്ങുന്നതിന് 9.37 ലക്ഷം അനുവദിച്ചു

 

തലശ്ശേരി സ്‌പെഷൽ സബ് ജയിലിൽ കെ മുരളീധരൻ എംപിയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് 9,37,571 രൂപ വിനിയോഗിച്ച് ആംബുലൻസ് വാങ്ങുന്നതിന് ജില്ലാ കളക്ടർ പുതുക്കിയ ഭരണാനുമതി നൽകി.

 

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് 

 

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത് മെയ് 24, 25 തീയ്യതികളിൽ നടത്തും.  രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് അദാലത്ത്. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, അംഗം എസ് അജയകുമാർ എന്നിവർ നേതൃത്വം നൽകും.

 

ചുമതലയേറ്റു

 

കേരള ഫോക്ലോർ അക്കാദമി സെക്രട്ടറിയായി എ വി അജയകുമാർ ചുമതലയേറ്റു. അക്കാദമിയിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രദീപ് കുമാർ, ചിറക്കൽ കോവിലകത്തെ രവീന്ദ്ര രാജവർമ്മ, കേരള ക്ലേസ് ആൻഡ് സെറാമിക്സ് എം ഡി ആനക്കൈ ബാലകൃഷ്ണൻ, അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്ലിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, കണ്ണൂർ ഡെപ്യൂട്ടി തഹസിൽദാർ ഷാജു, ടി പി വേണുഗോപാൽ, കീച്ചേരി രാഘവൻ, കാവുമ്പായി നാരായണൻ, പവിത്രൻ, ബാലകൃഷ്ണൻ കൊയ്യാൽ, എസ് ആർ ഡി പ്രസാദ്, സി പി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

 

ആശ്രിത നിയമനം: അപേക്ഷ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഇരിട്ടി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ കൂടാളി, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകൾ, മട്ടന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് സൗജന്യമായി  സ്ഥലം വിട്ടു നൽകിയവരുടെ അർഹരായ ആശ്രിതർക്ക് അങ്കണവാടിയിൽ നിയമനം നൽകുന്നതിന് പട്ടിക തയ്യാറക്കുന്നു.  ഇതിനായി ആശ്രിതരിൽ നിന്നും മതിയായ രേഖകൾ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ രണ്ടിന് മുമ്പായി മട്ടന്നൂർ മുനിസിപ്പൽ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഇരിട്ടി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 04902 471420.

 

ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി

 

കൊട്ടിയൂർ വൈശാഖോത്സവം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കും-ജില്ലാ കലക്ടർ

 

കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റ് ഡിസ്പോസിബിളുകളും ഇല്ലാതെ ഹരിതോത്സവമായി സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കൊട്ടിയൂരിലെത്തി. പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായാണ് ഹരിതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളും ഉത്സവങ്ങളും ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടപ്രകാരം നടത്തണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ജില്ലയിൽ ആവിഷ്‌കരിച്ച  പദ്ധതിയാണ് പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിൻ.  ജില്ലയിൽ ധർമ്മടം അണ്ടല്ലൂർ കാവ,് പയ്യാവൂർ ഉത്സവം, ചെറുകുന്ന്  അന്നപൂർണേശ്വരി ക്ഷേത്രോൽസവം, ഇഫ്ത്താർ സംഗമങ്ങൾ തുടങ്ങിയവയെല്ലാം ഹരിതോൽസവമായാണ് നടത്തിയത്.

ദേവസ്വം അധികൃതർ, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, ഹരിത കേരളം മിഷൻ ജില്ലാ ടീം അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരുമായി ക്ഷേത്രത്തിലെ ഒരുക്കങ്ങളെ പറ്റി ജില്ലാ കലക്ടർ ചർച്ച ചെയ്തു.

ക്ഷേത്രപരിസരത്തെ കടകളിൽ  പ്ലാസ്റ്റിക്ക് റെയ്ഡ് ശക്തിപ്പെടുത്താനും ഹോട്ടലുകളിൽ നിരന്തര പരിശോധന നടത്താനും നിർദേശം നൽകി. കൊട്ടിയൂരിലെ താൽക്കാലിക ആശുപത്രി കലക്ടർ സന്ദർശിച്ചു.  ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളിൽ കലകട്ർ തൃപ്തി അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പൂടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ  കെ ഗോകുൽ, പഞ്ചായത്ത് സെക്രട്ടറി സത്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , ദേവസ്വം പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

 

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

 

മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലഫോൺ നമ്പർ, എന്നിവ വ്യക്തമാക്കുന്ന വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ/ബാങ്ക് മാനേജർ/ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് മെയ് 25ന് മുമ്പായി സമർപ്പിക്കണം. വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട്-673006. ഫോൺ: 0495 2360720.

 

കടൽ രക്ഷാപ്രവർത്തനം: പോർട്ട്  കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ

 

കാലവർഷക്കാലത്ത് കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട്  കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പ്രവർത്തിക്കും. വി എച്ച് എഫ് ചാനൽ 16-ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട് എന്നീ തുറമുഖങ്ങളിൽ പ്രവൃത്തി ദിവസം  രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ ടെലിഫോണിൽ ബന്ധപ്പെടാം.

പൊന്നാനി തുറമുഖം:0494 2666058, കോഴിക്കോട് തുറമുഖം: 0495 2767709, വടകര തുറമുഖം: 0496 295255, തലശ്ശേരി തുറമുഖം: 0490 2320012, കണ്ണൂർ തുറമുഖം: 0497 2731866, അഴീക്കൽ തുറമുഖം: 0497 2771413, കാസർകോട് തുറമുഖം: 04994 230122.  കൂടുതൽ വിവരങ്ങൾക്ക് പോർട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04952414039, 2414863. ഇ -മെയിൽ: portofficekkd@gmail.com.

 

സ്‌കോൾ കേരള സ്വയം പഠന സഹായികളുടെ വിൽപന തുടങ്ങി

 

സ്‌കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയം പഠന സഹായികളുടെ വിൽപ്പന തുടങ്ങി. സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിൽ ലഭിക്കും. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന പുസ്തകവില അടച്ച് ചെലാൻ ജില്ലാകേന്ദ്രങ്ങളിൽ ഹാജരാക്കണം. കേരള ഓപ്പൺ റഗുലർ കോഴ്സ് വിദ്യാർഥികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിൽ ഹയർസെക്കണ്ടറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കിയ സ്വയം പഠന സഹായികളിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളാണ് മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുള്ളത്. ഹയർസെക്കണ്ടറി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ക്വട്ടേഷൻ

 

കണ്ണൂർ ഐ ടി ഡി പി ഓഫീസിന് കഴിൽ പ്രവർത്തിക്കുന്ന ഇരിട്ടി, വയത്തൂർ, വെളിമാനം, കോളയാട്, മയ്യിൽ ഗേൾസ് പ്രീമെട്രിക് ഹോസ്റ്റലുകളിലും കേളകം, നടുവിൽ ബോയ്സ് പ്രീമെട്രിക് ഹോസ്റ്റലുകളിലും ഈ സാമ്പത്തിക വർഷം താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്കായി ഗുണനിലവാരമുള്ള സ്‌കൂൾ ബാഗുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28. ഫോൺ: 04972 700357.

 

വിചാരണ മാറ്റി

 

കൂത്തുപറമ്പ് സ്പെഷ്യൻ തഹസിൽദാർ ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽ മെയ് 24, 25 തീയതികളിൽ നടത്താൽ നിശ്ചയിച്ച പട്ടയ കേസുകളുടെ വിചാരണ ജൂലൈ അഞ്ച്, ആറ് തീയതികളിലേക്ക് മാറ്റിയതായി എൽആർ സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു.

 

അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക നിയമനം

 

ഐഎച്ച്ആർഡിയുടെ കീഴിൽ പട്ടുവം കുയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മെയ് 24, 25, 26 തീയതികളിൽ രാവിലെ 10 മണി മുതൽ കോളേജിൽ ഇന്റർവ്യു നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

24ന് അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്സ്-യോഗ്യത:  60 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദം (എം എസ് സി/എം ടെക്) നെറ്റ് ഉള്ളവർക്ക് മുൻഗണ. ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്-യോഗ്യത 60 ശതമാനം മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ബി എസ് സി ഇലക്ട്രോണിക്സ്.

25 ന് അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ്-യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്) നെറ്റ് ഉള്ളവർക്ക് മുൻഗണ. 26ന് അസിസ്റ്റന്റ് പ്രൊഫസർ കോമേഴ്സ്-യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് ഉള്ളവർക്ക് മുൻഗണന.

date