Skip to main content

സൗജന്യ സേവനങ്ങളുമായി വാഴൂർ ബ്ലോക്ക് ആരോഗ്യമേള ഇന്ന് 

കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം വിവിധ  സേവനങ്ങൾ സൗജന്യമായി 
ലഭ്യമാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന്  (മെയ് 28)  പത്തനാട് ദേവസ്വം ബോർഡ് സ്കൂളിൽ 
ആരോഗ്യ മേള  . സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് രാവിലെ 9 ന് നടക്കുന്ന പൊതു സമ്മേളനം ആന്റോ ആന്റണി എം.പി  ഉദ്ഘാടനം ചെയ്യും.  ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം  സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  മുകേഷ് കെ. മണി അധ്യക്ഷത വഹിക്കും. 
ഡോ. സുരേഷ്  കെ.ജി വിഷയാവതരണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി.ആർ ശ്രീകുമാർ, ബീന നൗഷാദ്, വി.പി റെജി, ശ്രീജീഷ കിരൺ, ശ്രീജിത്ത് ടി.എസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, ആരോഗ്യം കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഇടയിരിക്കപ്പുഴ സാമൂഹ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇ .വെങ്കിട്ട സ്വാമി  മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യേഗസ്ഥർ പങ്കെടുക്കും.
സ്പെഷ്യാലിറ്റി മെഡിക്കൽ  ക്യാമ്പ്, പോസ്റ്റ് കോവിഡ് ക്ലിനിക്, ആരോഗ്യ പരിശോധന,  
പ്രമേഹം, രക്തസമ്മർദം, മലേറിയ, കാഴ്ച, തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയം, അവയവദാന രജിസ്ട്രേഷൻ, സംശയ ദൂരീകരണം, ആയൂർവ്വേദ - ഹോമിയോ മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം, പ്രതിരോധ മരുന്ന് വിതരണം, ഫസ്റ്റ് എയ്ഡ് - ഫിറ്റ്നസ് പരിശീലനം, ഗൈനക്കോളജി പരിശോധന ,ക്യാൻസർ സ്ക്രീനിംഗ് പാലിയേറ്റീവ് പരിചരണം, ഫിസിയോ തെറാപ്പി , ജലത്തിൻ്റെ ഗുണനിലവാര പരിശോധന എന്നിവയടക്കം അൻപതോളം  സേവനങ്ങൾ മേളയിൽ ലഭ്യമാകും.
 

date