Skip to main content

പ്രവേശനോത്സവം; അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: സ്‌കൂള്‍ പ്രവേശനോത്സവത്തിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എം.എസ്. അരുണ്‍കുമാര്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ മണ്ഡലതല യോഗം ചേര്‍ന്നു.
 
സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പന തടയുന്നതിന് എക്സൈസ്, പൊലീസ് വകുപ്പുകള്‍ കര്‍ശന ഇടപെടല്‍ നടത്തണമെന്നും പൊതുമരാമത്ത് റോഡുകളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അടിയന്തിരമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ എക്സൈസും ആരോഗ്യ വകുപ്പും പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സുജാത, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി. പ്രമോദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date