Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്‍റെയും പുന്നപ്ര വടക്ക് പഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിതാ സതീശന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത ശശി, വ്യവസായ വകുപ്പ് പ്രതിനിധകളായ സി.ജി അനില്‍കുമാര്‍, റിഹാസ് റഹിം എന്നിവര്‍ പങ്കെടുത്തു.

date