Skip to main content

പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച റോഡ് പഞ്ചായത്ത് പൊളിച്ചു നീക്കി

ആലപ്പുഴ: പൊതുസ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിര്‍മ്മിച്ച റോഡ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. മുട്ടത്തിപ്പറമ്പ് മാര്‍ക്കറ്റില്‍ നിര്‍മ്മിച്ച റോഡാണ് പൊളിച്ച് നീക്കിയത്. 

കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും നിര്‍മിച്ചയാള്‍ റോഡ് പൊളിച്ചു മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീണ്‍ ജി. പണിക്കര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എസ്. സുരേഷ് കുമാര്‍, പഞ്ചായത്തംഗം ഗ്രേസി, സെക്രട്ടറി പി.പി. ഉദയസിംഹന്‍, ജൂനിയര്‍ സൂപ്രണ്ട് ആര്‍. രതീഷ് കുമാര്‍, ക്ലര്‍ക്ക് ശ്രീകാന്ത് വി. കമ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് പൊളിച്ചു മാറ്റിയതിന്‍റെ ചിലവ് നിര്‍മിച്ചയാളില്‍ നിന്നും ഈടാക്കിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 

date