Skip to main content

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ജില്ലാ കളക്ടര്‍ ആദരിച്ചു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ രവീണ്‍ കെ. മനോഹരന്‍, ഹൃദ്യ എസ്.വിജയന്‍ എന്നിവരെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ആദരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് വ്യത്യസ്തമായ അനുഭവങ്ങളും സേവനത്തിനുള്ള സാധ്യതകളുമുള്ള പദവിയാണ് സിവില്‍ സര്‍വീസിന്റേതെന്നും ആ സാധ്യതകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. റാന്നി ഇടക്കുളം ഹൃദ്യം വീട്ടില്‍ റിട്ട. തഹസില്‍ദാര്‍ കെ.എന്‍ വിജയന്റേയും പത്തനംതിട്ട കളക്ട്രേറ്റ് ജെ.എസ് ആയ വി.ടി സിന്ധുവിന്റേയും മകളാണ് ഹൃദ്യ.എസ് വിജയന്‍( 317 ാം റാങ്ക്), കെ.കെ മനോഹരന്റേയും തിരുവല്ല ഡിഇഒ പി.ആര്‍ പ്രസീനയുടേയും മകനാണ് രവീണ്‍.കെ മനോഹരന്‍( 631 ാം റാങ്ക്).
 

date