Skip to main content

തപാൽ വാഹനം: ഇ-ടെണ്ടർ ക്ഷണിച്ചു

കോട്ടയം: തപാൽ ഉരുപ്പടികളുടെ വിതരണത്തിന് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നതിന് അഞ്ചു വർഷത്തിലധികം പഴക്കമില്ലാത്ത നാലു ചക്രവാഹനങ്ങൾ രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു.
അഞ്ചു വർഷത്തിലധികം പഴക്കമില്ലാത്ത നാലു ചക്രവാഹനങ്ങൾ രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിന് ഇ- ടെണ്ടർ ക്ഷണിച്ചു. വാഹനത്തിന് 1500 കിലോ ഭാരമുള്ള ഉരുപ്പടികൾ വഹിക്കാനും ഒരു തപാൽ ഉദ്യോഗസ്ഥന് ഇരിക്കുന്നതിനും സൗകര്യം വേണം. ജി.പി.എസ് സംവിധാനമുള്ളവയ്ക്ക് മുൻഗണന.
ചങ്ങനാശേരി  സോർട്ടിംഗ്-കോട്ടയം ആർ.എം.എസ് - കൊച്ചി ഹബ്ബ്, ചങ്ങനാശേരി സോർട്ടിംഗ്-ചിങ്ങവനം-വാഴപ്പള്ളി വെസ്റ്റ് ലോക്കൽ എം.എം.എസ് എന്നീ റൂട്ടുകളിലേയ്ക്ക് ജൂൺ 15ന് രാവിലെ പത്തിനകവും ചങ്ങനാശേരി സോർട്ടിംഗ്-കുന്നം വെച്ചൂച്ചിറ- തുലാപ്പള്ളി എം.എം എസ്, കോട്ടയം ആർ.എം.എസ്. കൂട്ടിക്കൽ - ഇളംകാട് എം.എം.എസ്. റൂട്ടുകളിലേക്ക് ജൂൺ 20 രാവിലെ 10 നകവും https://gem.gov.in മുഖേന ടെണ്ടർ നൽകണം. വിശദവിവരത്തിന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ചങ്ങനാശ്ശേരി ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2424444.

( കെ.ഐ.ഒ.പി.ആർ 1294/22)

date