Skip to main content

ഗുണഭോക്താക്കളെ അഭിസംബോധനചെയ്ത്  പ്രധാനമന്ത്രി; കളക്ട്രേറ്റിൽ പ്രത്യേക ചടങ്ങ്  

കോട്ടയം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. പരിപാടിയുമായി  ബന്ധപ്പെട്ട് കളക്ട്രേറ്റിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ  കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫണ്ടുകൾ ജില്ലയിലെ ഗുണഭോക്താക്കൾക്ക് പ്രയോജനകരമാകുന്ന വിധം വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
പ്രധാനമന്ത്രി അവാസ് യോജന (ഗ്രാമീൺ & അർബൻ ), പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പോഷൺ അഭിയാൻ, പ്രധാനമന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ ( ഗ്രാമീൺ &അർബൻ ), ജൽ ജീവൻ മിഷൻ & അമൃത്, പ്രധാനമന്ത്രി സ്വാനിധി സ്‌കീം, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നാ യോജന, ആയുഷ്മാൻ ഭാരത് പിഎം ജാൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ, പ്രധാനമന്ത്രി മുദ്ര യോജന എന്നീ കേന്ദ്ര പദ്ധതികളെ  ഓൺലൈൻ മുഖേന ചടങ്ങിൽ പരിചയപ്പെടുത്തി.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, തദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, എസ്ബിഐ ലീഡ് ബാങ്ക് മാനേജർ ഇ.എം. അലക്സ്, പി.എ.യു. പ്രോജക്ട് ഡയറക്ടർ  പി.എസ്. ഷിനോ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആർ 1296/22)

date