Skip to main content

സ്കൂളുകൾ ഇന്നു (ജൂൺ 1) തുറക്കും; ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ജി.എച്ച്.എസിൽ

കോട്ടയം: പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവൺമെന്റ് എച്ച്.എസ്. എസിൽ ഇന്ന് (ജൂൺ 1) രാവിലെ 9.30ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം ചെയ്യും.  അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഷാജിമോൻ , അയ്മനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദേവകി ടീച്ചർ, പഞ്ചായത്തംഗം ബിന്ദു ഹരികുമാർ, എസ്.എസ്.കെ ഡിപി സി മാണി ജോസഫ്, വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ പ്രസാദ്, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ പി.കെ അനിൽകുമാർ, അധ്യാപക പ്രതിനിധി ജി.വിനോദ്, കുടമാളൂർ ജി.എച്ച് എസ് എസ് പ്രോഗ്രാം കൺവീനർ ജെ. റാണി എന്നിവർ പങ്കെടുക്കും.
ബ്ലോക്ക് തലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവം നടക്കും.

(കെ.ഐ.ഒ.പി.ആർ 1301/22)

date