Skip to main content

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി: ജൂൺ 11 ന്  ശില്പശാല

 

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  ജൂൺ 11 ന്  മാടായി ഗവ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ  ഏകദിന ശില്പശാല സംഘടിക്കും.
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. മാടായി ഗവ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന യോഗം എം വിജിൻ എം എൽ എ  ഉദ്ഘാടനം   ചെയ്തു. എസ്. എസ്. കെ കണ്ണൂർ ഡി.പി.സി വിനോദ് ഇ. സി  അധ്യക്ഷത വഹിച്ചു
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കുന്ന ശില്പശാലയിൽ  വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും
അവലോകന യോഗത്തിൽ പ്രധാനധ്യാപകർ, പ്രിൻസിപ്പാൾ, പി ടി എ പ്രസിഡൻ്റുമാർ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.
ഡി.ഇ.ഒ ഉമർ എടപറ്റ, മാടായി എ.ഇ.ഒ ഷൈലജ ഒ.പി, തളിപ്പറമ്പ് എ.ഇ.ഒ വിജയൻ കെ. ഡി , ഡയറ്റ് ലക്ചർ ഡോ. രാഗേഷ്. കെ, ജി.ബി.എച്.എ സ് മാടായി പ്രിൻസിപ്പാൾ ഷീജ. കെ എന്നിവർ സംസാരിച്ചു. ഡി. പി. ഒ രാജേഷ് കടന്നപ്പള്ളി സ്വാഗതവും ബി.പി.സി വിനോദ് കുമാർ എം. വി നന്ദിയും പറഞ്ഞു.

date