Skip to main content

ലോകപുകയില രഹിതദിനാചരണം : സംസ്ഥാനതല ഉദ്ഘാടനം മെയ് 31ന്

 

ലോക പുകയില രഹിത ദിനാചരണത്തോട് അനുബന്ധിച്ച് നടക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക്  മെയ് 31ന് തുടക്കം. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കും. 

ഇന്ന് മുതൽ ജൂൺ 13 വരെ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾക്കാണ് തുടക്കമാകുന്നത്. ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ആർ സി സി, കെ വി എച്ച് എസ്, എ ഡി ഐ സി-ഇന്ത്യ, എച്ച് എസ് ആർ ഐ ഐ, എൻ എസ് എസ് എന്നീ ഏജൻസികൾ സംയുക്തമായാണ് പരിപാടികൾക്ക്  നേതൃത്വം നൽകുന്നത്. 

ദിനാചരണത്തിന്റെ ഭാഗമായി  മൂന്ന്  പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായത്തിനായുള്ള  ബ്രേക്ക്‌ ഓഫ് ക്ലിനിക്ക്, ഡെന്റൽ കോളേജുകൾ,  സർക്കാർ ഡെന്റൽ ക്ലിനിക്കുകൾ എന്നിവയോട് അനുബന്ധിച്ച്  ടുബാക്കോ സിസേഷൻ ക്ലിനിക്ക്, എൻ.എസ്.എസ്. യൂണിറ്റുകളുടെ സഹായത്തോടെ പൂർത്തീകരിച്ച ടുബാക്കോ ഫ്രീ എഡ്യൂക്കേഷണൽ  ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങി പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ മത്സരം, പൊതുജനങ്ങൾക്കായുള്ള റീൽസ് മത്സരം, ഡിജിറ്റൽ പോസ്റ്റർ മത്സരം, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 

മേയർ എം കെ വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മറ്റ് ജനപ്രതിനിധികൾ,  എൻ.ജി.ഒകളുടെ പ്രതിനിധികൾ, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date