Skip to main content

പൊതുവിദ്യാലയങ്ങളിൽ  പ്രവേശനോത്സവം വർണാഭമാകും

 

ജൂൺ ഒന്നിന് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനോത്സവം വർണാഭമാകും. ആഹ്ലാദ അന്തരീക്ഷത്തിൽ കുട്ടികളെ വരവേൽക്കാൻ വൈവിധ്യമാർന്ന ഒരുക്കങ്ങളാണ് ഓരോ വിദ്യാലയത്തിലും പൂർത്തിയായത്. കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രതിഭകൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ വിവിധ വിദ്യാലയങ്ങളിലെ പ്രവേശനോത്സവത്തിൽ പങ്കാളികളാകും. ജില്ല, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂൾ തല പ്രവേശനോത്സവങ്ങളാണ് നടക്കുക. 

ജില്ലാ പ്രവേശനോത്സവം അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എം എൽ എ അധ്യക്ഷനാകും. എം എൽ എ മാരായ കെ കെ ശൈലജ മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക യു പി സ്‌കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി മുണ്ടേരി സെൻട്രൽ യു പി യിലും ടി ഐ മധുസൂദനൻ ചെറുപുഴ ജെ എം യു പി സ്‌കൂളിലും കെ പി മോഹനൻ കൂത്തുപറമ്പ് യു പി സ്‌കൂളിലും പാനൂർ ഏലങ്കോട് എൽ പി സ്‌കൂളിലും സണ്ണി ജോസഫ് ഇരിട്ടി പേരട്ട യുപി സ്‌കൂളിലും എം വിജിൻ ചെറുകുന്ന് ഗവ. വെൽഫയർ ഹയർ സെക്കന്ററിയിലും ഉദ്ഘാടനം നിർവഹിക്കും. ഒ. ചന്തുമേനോൻ വലിയ മാടാവ് യു പി യിൽ തലശ്ശേരി നഗരസഭ ചെയർപേഴ്‌സൻ ജമുനാറാണി, ചുഴലി ഗവ. ഹയർ സെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, അക്കിപറമ്പ് യു പി സ്‌കൂളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, ബാവോഡ് ഈസ്റ്റ് യു പി യിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, പുല്ല്യോട് ഗവ. എൽ പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, ചൊക്ലി ചോതാവൂർ ഗവ. ഹയർ സെക്കൻഡറിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി എന്നിവർ ഉപജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

date