Skip to main content

പദ്ധതി ഗുണഭോക്താക്കളുമായി  പ്രധാനമന്ത്രിയുടെ മുഖാമുഖം

 

 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മുഖാമുഖം നടത്തി. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓൺലൈനായി പരിപാടി നടന്നു. കണ്ണൂരിൽ 260 ഓളം ഗുണഭോക്താക്കൾ പങ്കെടുത്തു.

ഗുണഭോക്താക്കളുടെ അഭിപ്രായം തേടൽ, പദ്ധതികളുടെ പരിശോധന, പദ്ധതി മെച്ചപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യത്തോടെയാണ് മുഖാമുഖം നടത്തിയത്. ഓരോ പദ്ധതിയുടെയും 20 വീതം ഗുണഭോക്താൾ കണ്ണൂരിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവരുമായി പ്രധാനമന്ത്രി സംവദിച്ചു. പദ്ധതികളെയും പ്രയോജനം ലഭ്യമായതിനെയും കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. സഹായം ലഭിച്ചതിന് ഗുണഭോക്താക്കൾ നന്ദി അറിയിച്ചു.  

പ്രധാൻ മന്ത്രി ആവാസ് യോജന, പി എം കിസാൻ സമ്മാൻ നിധി, പ്രധാൻ മന്ത്രി ഉജ്വല യോജന, പോഷൺ അഭിയാൻ, പി എം മാതൃവന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ, ജലജീവൻ മിഷൻ ആന്റ് അമൃത്, പ്രധാൻ മന്ത്രി എസ് വി എ നിധി, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാൻ മന്ത്രി ഗരീബ് കല്ല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത് പി എം ജെൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ, പ്രധാൻ മന്ത്രി മുദ്ര യോജന എന്നീ 13 പദ്ധതികളുടെ ഗുണഭോക്താക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ എന്നിവർ സംബന്ധിച്ചു.

date