Skip to main content

ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി

 

 

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ മിഷൻ ആരോഗ്യ കേരളവും ദേശീയ ക്ഷയ രോഗ നിർമ്മാർജന പ്രോഗ്രാമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

'പരിസ്ഥിതി സംരക്ഷിക്കുക' എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം. പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി കെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ  മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം പ്രീത, ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ്, കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രത്‌നകുമാരി, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ ബി സന്തോഷ്, ജില്ലാ ടിബി ആൻഡ് എയിഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ജി അശ്വിൻ, കോളേജ് ഓഫ് കൊമേഴ്‌സ് വൈസ് പ്രിൻസിപ്പാൾ അനന്ത നാരായണൻ, ജില്ലാ മീഡിയ ആൻഡ് എഡുക്കേഷൻ ഓഫീസർ ജോസഫ് മാത്യു, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ ഓഫീസർ സി ജെ ചാക്കോ, ജില്ലാ എസിഎസ്എം കോ ഓർഡിനേറ്റർ എം കെ ഉമേഷ് എന്നിവർ സംസാരിച്ചു.

date