Skip to main content

കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി' അപേക്ഷിക്കാം

 

കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്). ഈ പദ്ധതി പ്രകാരം ശീതീകരണ സംഭരണികള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്കരണ യൂണിറ്റുകള്‍ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുളള കാര്‍ഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് അപേക്ഷ നല്‍കാം.  വിളവെടുപ്പിന് ശേഷമുളള നഷ്ടം പരമാവധി കുറക്കാന്‍ ഈ പദ്ധതി സഹായകമാകുന്നു.
പദ്ധതിയുടെ കാലാവധി 13 വര്‍ഷമാണ്. 2 കോടി രൂപയ്ക്ക് 3 ശതമാനം വരെ പലിശ ഇളവ് ലഭിക്കുന്നതാണ്. 2 കോടി രൂപ വരെയുളള വായ്പകള്‍ക്ക് ഗവണ്‍മെന്‍റ് ക്രെഡിറ്റ് ഗ്യാരണ്ടിയും നല്‍കുന്നു. ഇതിനു പുറമെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്.
വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, എന്‍ ബി എഫ് സി-കള്‍, എന്‍ സി ഡി സി, കേരള ബാങ്ക് എന്നിവയില്‍ നിന്നും വായ്പാ സൗകര്യങ്ങളും ലഭ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അതിവേഗത്തില്‍ വായ്പാ ലഭ്യമാക്കുന്നു. agriinfra.dac.gov.in
എന്ന പോര്‍ട്ടലില്‍ ഗുണഭോക്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 
    കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, എഫ് പി ഒ കൂട്ടായ്മകള്‍, ജെ എല്‍ ജി, എസ് എച്ച് ജി കൂട്ടായ്മകള്‍, കാര്‍ഷിക സംരംഭങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, (മാര്‍ക്കറ്റിംഗ് കോ- ഓപ്പററ്റീവ് സൊസൈറ്റി, മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവസ്, പ്രാഥമിക കാര്‍ഷിക സഹകരണ സംഘം(പി എ സി എസ്)) എന്നിവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

 

date