Skip to main content

പ്രിലിമിനറി പരീക്ഷ കോച്ചിങ് ക്ലാസുകൾ 

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ 
ഐ.എ.എസ് അക്കാദമിയിൽ ജൂൺ 20 മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസുകൾ ആരംഭിക്കുന്നു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം നൽകുന്നത്. അടിസ്ഥാന യോഗ്യത ബിരുദം. അപേക്ഷ സംബന്ധിച്ച ലിങ്ക് 
(www.kile.kerala.gov.in) വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തിയതി ജൂൺ 13. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 - 2446545.

date