Skip to main content

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ 

 

തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ്, അബാക്കസ് ടീച്ചർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നിഷ്യൻസ്, ടെലി കോളേഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്സ്, ഫീൽഡ് മാർക്കറ്റിംഗ് 
എക്സിക്യൂട്ടീവ്സ്, ടെലി മാർക്കറ്റിംഗ്  എക്സിക്യൂട്ടീവ്സ്, 
തുടങ്ങി നിരവധി ഒഴിവുകളിലേയ്ക്ക് ജൂൺ 1 ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, ടാലി പ്രൈം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സ്, ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര ആയിരിക്കണം. തൃശൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ.9446228282. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date