Skip to main content

ബീഡി തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് കോച്ചിങ് 

 

കേരളാ ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി തിരുവനന്തപുരത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ (കിലെ)  കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്  അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവ്വീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബോർഡിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം എക്സിക്യുട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് ഓഫീസിൽ  ജൂൺ 13നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.Kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 -2309012

date