Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

സ്റ്റേറ്റ് മ്യൂസിയം ആന്റ് സൂ തൃശൂരിലെ മൾട്ടിപ്പർപ്പസ്
മ്യൂസിയത്തിലെ പ്രദർശനവസ്തുക്കൾ നവീകരിക്കുന്നതിന് ഈ മേഖലയിലെ വിദഗ്ദ്ധരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളായ കുചേലൻ, നാരദൻ എന്നിവയിൻ മേലുള്ള പൊട്ടലുകൾ മാറ്റി പുതുതായി പെയിന്റ് ചെയ്ത് നവീകരിക്കൽ, ഏഴരപ്പൊന്നാന ഷോക്കേസിലെ ആനകളുടെ ശിൽപ്പങ്ങളിൻ മേലുള്ള പൊട്ടൽ പരിഹരിച്ച് പെയിന്റ് ചെയ്യൽ, കഥകളി വേഷങ്ങളിൻ മേൽ ഉള്ള തകിട്, തുണി എന്നിവ വൃത്തിയാക്കി മോടിപിടിപ്പിക്കൽ, വിവിധതരം മനുഷ്യജാതികളുടെ ശിൽപ്പങ്ങളിൻ മേലുള്ള വസ്ത്രങ്ങൾ മാറ്റിവയ്ക്കൽ, കഥകളി വേഷങ്ങളുടെ പിൻഭാഗത്തുള്ള കർട്ടൻ തുണിയിന്മേലുള്ള പൂപ്പൽ മാറ്റി വൃത്തിയാക്കൽ, കഥകളി ഷോക്കേസിന് മുൻപിൽ വേഷങ്ങളെക്കുറിച്ചുള്ള ഡീറ്റെയിൽഡ് സ്റ്റാൻഡ് വയ്ക്കൽ, ഭീമന്റെ പുറകിൽ പൈപ്പിൽ പിൻകർട്ടൻ പിടിപ്പിക്കൽ, മിഴാവ് വാദ്യത്തിന് മേൽ വായ്മുഖത്ത് തോൽപിടിപ്പിക്കൽ എന്നീ പ്രവൃത്തികളാണ് ചെയ്യേണ്ടത്. 
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 06 വൈകിട്ട് 3.30 മണി വരെയാണ്. അന്നേദിവസം 4 മണിക്ക് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ സ്വീകരിക്കാനും നിരസിക്കാനും ഉള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ സ്റ്റേറ്റ് മ്യൂസിയം ആന്റ് സൂവിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാം.

date