Skip to main content

പട്ടികജാതി യുവതി, യുവാക്കൾക്ക് തൊഴിൽ ധനസഹായ പദ്ധതി 

 

അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതി, യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് യാത്രക്കും വിസ സംബന്ധമായ ചെലവുകൾക്കുമായി 1,00,000/- രൂപ ധനസായം നൽകുന്നു. വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയുള്ള 20 നും 50നും മദ്ധ്യേ പ്രായമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, തൊഴിൽ വിസ, വിമാന ടിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വിദേശ തൊഴിൽ ദാതാവിൽ നിന്നുള്ള തൊഴിൽ കരാർ പ്രതം, റസിഡന്റ് ഐഡന്റി കാർഡ്, ജോബ് ലെറ്റർ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾ ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഒരു വർഷത്തെ തൊഴിൽ വിസ ലഭിച്ചാൽ ആദ്യ ഗഡുവായ 60,000 രൂപയും ജോലിയിൽ പ്രവേശിച്ചതിന്റെ തെളിവ് ഹാജരാക്കിയാൽ രണ്ടാം ഗഡു തുകയായ 40,000 രൂപയും ലഭിക്കും. തൊഴിൽ വിസക്ക് പകരം വിസിറ്റിങ് വിസ ഹാജരാക്കുന്നവരുടെ അപേക്ഷ പരിഗണിക്കില്ല. ഫോൺ: 0487-2360381

date