Skip to main content

ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവം

 

പട്ടികജാതി - വർഗ വികസന വകുപ്പിന് കീഴിലുള്ള ചേലക്കര
മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവം ഇന്ന് ( ജൂൺ 1) രാവിലെ പത്തിന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹോസ്റ്റലുകളിൽ കൂടുതൽ മെച്ചപ്പെട്ട  സൗകര്യങ്ങളാണ്   ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.  ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടർമാർ, മെന്റർ ടീച്ചർമാർ തുടങ്ങിയവരുടെ നിയമനം പൂർത്തിയായി. പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനാന്തരീക്ഷവും സൗകര്യങ്ങളുമാണ് ഹോസ്റ്റലുകളിലും സ്കൂളുകളിലും സർക്കാർ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പ്രവേശനോത്സവത്തിൽ പങ്കെടുക്കും.

date