Skip to main content
ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്ത്

വനിതാ കമ്മീഷൻ അദാലത്തിൽ 20 കേസുകൾക്ക് പരിഹാരം

 

സംസ്ഥാന വനിതാ കമ്മീഷൻ  ത്യശൂർ ജില്ലയിൽ  അദാലത്ത് സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന  അദാലത്തിൽ   90  കേസുകളാണ്  കമ്മീഷൻ  പരിഗണിച്ചത്. അതിൽ 20 കേസുകൾ തീർപ്പാക്കി.  പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട ആറ് കേസുകൾ മാറ്റിവച്ചു. അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന്  64 കേസുകൾ മാറ്റിയിട്ടുണ്ട്. ഗാർഹിക പ്രശ്നങ്ങൾ, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, സ്വത്ത് പ്രശ്നം തുടങ്ങിയ കേസുകളാണ് അദാലത്തിൽ കൂടുതലായി പരിഗണിച്ചത്. കമ്മീഷൻ മെമ്പർ ഷിജി ശിവജി, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു

date