Skip to main content

സൗരവേലി നിർമ്മാണപദ്ധതിയുമായി അതിരപ്പിളളി  പഞ്ചായത്ത്  

വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെയും അവരുടെ കൃഷിഭൂമിയും സംരക്ഷിക്കുന്നതിന് സൗരവേലി നിർമ്മിക്കാൻ പദ്ധതിയുമായി അതിരപ്പിളളി  പഞ്ചായത്ത്. പഞ്ചായത്തിൽ നടന്ന 2022-23 വർഷത്തെ വികസന സെമിനാറിൽ പദ്ധതിക്കു അംഗീകാരം നൽകി. 

കാർഷിക - ക്ഷീര -മലയോര മേഖലയ്ക്ക് മുൻതൂക്കം നൽകികൊണ്ടുള്ള പദ്ധതികളാണ് ഈ വർഷം പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്. സൗരവേലി നിർമ്മാണത്തിനായി 20 ലക്ഷം രൂപയാണ്  പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. കൂടാതെ  വേലി നിർമ്മാണത്തിന് സബ്സിഡിയും നൽകും.  കാർഷിക -ക്ഷീര മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള  പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഒരു കോടി 69 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. 

പഞ്ചായത്തിലെ കർഷകരുടെ ഉന്നമനത്തിന് പ്രാമുഖ്യം നൽകി  കൊണ്ടുള്ള  വികസന പ്രവർത്തനങ്ങളാണ് ഈ വർഷം പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി  ജോസ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ്  കെ കെ  റിജേഷ് ,  മറ്റ് ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

date